നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അണ്‍ലോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ്‌ മഞ്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്‌, ശ്രീനാഥ് ഭാസി, ശ്രീകാന്ത്, ഇന്ദ്രന്‍സ്‌, സാജു നവോദയ, ചെമ്ബില്‍ അശോകന്‍, അഭിലാഷ് പട്ടാളം, മംമ്ത മോഹന്‍ദാസ്, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് ‘അണ്‍ലോക്ക്’ എന്ന ചിത്രത്തില്‍ വളരെ രസകരമായി അവതരിപ്പിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുകില്‍ ചിത്രീകരണം ആരംഭിച്ചു പൂര്‍ത്തിയാക്കിയ ചിത്രമാണ് അണ്‍ലോക്ക്.

അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനില്‍ ജോണ്‍സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.