ഒമാനില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ 7689 പേരായി. നവംബര്‍ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന്‍ തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്തവരില്‍ 3263 പേര്‍ ജോലിയില്ലാത്തവരാണ്. 408 പേര്‍ തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരും 253 പേര്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദായവരുമാണ്.

വിസയുടെ രീതി വെച്ചുള്ള കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍ 7289 പേര്‍ തൊഴില്‍ വിസയിലുള്ളവരും 93 പേര്‍ കുടുംബ വിസയിലുള്ളവരും 87 പേര്‍ ഫാമിലി ജോയിനിങ് വിസയിലുള്ളവരും 147 പേര്‍ സന്ദര്‍ശന വിസയിലുള്ളവരും 12 പേര്‍ ടൂറിസ്റ്റ് വിസയിലുമുള്ളവരാണ്.