ഡാളസ്: കേരളത്തിൽ അടുത്ത മാസം തദ്ദേശ  ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന നിർണായക തിരെഞ്ഞെടുപ്പിൽ ഇടതു പക്ഷ  പിന്തുണയോടെ മത്സരിക്കുന്ന കേരളാ കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി വിഭാഗം വൻ വിജയം നേടുമെന്ന്   പ്രവാസി കേരള കൊണ്ഗ്രെസ്സ് ഓഫ് നോർത്ത് അമേരിക്ക വിളിച്ചു കൂട്ടിയ നാഷണൽ കമ്മിറ്റി യോഗം വിലയിരുത്തി . ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു അധ്യക്ഷത വഹിച്ചു.
ദേശീയ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര യോഗം ഉൽഘാടനം ചെയ്തു . “ശ്രീ കെ. എം. മാണി പടുത്തുയർത്തിയ പാരമ്പര്യം കെടാതെ സൂക്ഷിക്കുവാൻ തങ്ങൾ കടപ്പെട്ടവരാണെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭൂരിപക്ഷ സീറ്റുകൾ നേടും” എന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറമ്പിൽ തന്റെ സ്വാഗത പ്രെസംഗത്തിൽ പ്രവാസി കേരള കോൺഗ്രസ് വിവിധ ചാപ്റ്ററുകൾ ഒറ്റ കെട്ടായി ജോസ് കെ മാണിയുടെ കൈകൾക്കു ശക്തി പകരണമെന്നു ആഹ്വാനം ചെയ്തു

ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി സജി പുതൃകയിൽ, നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ്, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര, കാനഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു റോയ് മണിയങ്ങാട്ട്, , ഡാളസ് പ്രെസിഡെന്റെ വർഗീസ് കയ്യാലക്കകം, നാഷണൽ വൈസ് പ്രസിഡന്റ് ബാബു പാടവത്തിൽ, ജോസ് ചാഴികാടൻ ഹൂസ്റ്റൺ, ജോസ് മലയിൽ, വിൽ‌സൺ ഉഴത്തിൽ, സിബി പാറേക്കാട്ടിൽ, ടുട്ടു ചെരുവിൽ കാലിഫോർണിയ,  ഫ്രാൻസിസ് കിഴക്കേകൂറ്റ് ചിക്കാഗോ മുതലായ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു.,
ഇലക്ക്ഷൻ കമ്മീഷനും കോടതിയും രണ്ടില ചിഹ്നം അനുവദിച്ച വാർത്ത യോഗം സന്തോഷ സമേതം സ്വാഗതം ചെയ്യുന്നതായി പി. സി. മാത്യു, ജെയ്‌ബു കുളങ്ങര, സണ്ണി കാരിക്കൽ, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, റോയ് മണിയങ്ങാട്ട്, ജോൺ സി. വര്ഗീസ്, ഫ്രാൻസിസ് ചെറുകര, വര്ഗീസ് കയ്യാലക്കകം , മാത്തുക്കുട്ടി ആലുംപറമ്പിൽ, സജി പുതൃകയിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
സിനു മലയിൽ, റോഷൻ പുല്ലു കാലായിൽ, ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുരിയൻ, ആസ്റ്റർ ജോർജ്, റെബി ചംപോട്ടിക്കൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ, മാത്യു വട്ടമല, ചെറിയാൻ കരിം തകര, ആസ്വിൻ ജോസ്, മാത്യു റോയി, ക്ലിൻസ് സിറിയക്, ജോസ് കുരിയൻ വൻകൂവർ മുതലായവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു
അമേരിക്കയിലുള്ള പ്രവാസി കേരള കോൺഗ്രസ് നേതാക്കളുടെ ഒരു നിരതന്നെ ഉണ്ടെന്നറിഞ്ഞതിൽ കാനഡയിലുള്ള പ്രവാസി കേരളാ കോൺഗ്രസ് ചാപ്റ്ററിനു ആവേശം പകർന്നതായി കാനഡ ചാപ്റ്റർ പ്രസിഡന്റ് സോണി മണിയങ്ങാട്ട് പറഞ്ഞു.
ന്യൂയോർക് ചാപ്റ്റർ പ്രസിഡന്റ് ജോൺ സി. വര്ഗീസ് നന്ദി പ്രകാശിപ്പിച്ചു. പ്രത്യകിച്ചും കാനഡയിൽ നിന്നും പങ്കെടുത്ത നേനതാക്കളുടെ ആവേശത്തെ അദ്ദേഹം അനുമോദിക്കുവാനും മറന്നില്ല.
കൂടുതൽ പ്രവർത്തനങ്ങളുമായി മുമ്പോട്ടു പോകുവാൻ അമേരിക്കയിലും കാനഡയിലും മാത്രമല്ല വിവിധ രാജ്യങ്ങളിൽ വിദേശത്തു കഴിയുന്ന പ്രവാസികളായ കേരളാ കോൺഗ്രെസ്സുകാർ തങ്ങളുമായി ബന്ധപ്പെടണമെന്ന് ശ്രീ പി. സി. മാത്യുവും ആലും പറമ്പിലും ആവശ്യപ്പെട്ടു.
താഴെ കൊടുത്തിരിക്കുന്ന ഇമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
1(773)620)-2482