പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, ഇക്കാര്യം സംബന്ധിച്ച് സർക്കാർ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അഭിപ്രായം ശേഖരിക്കും. കൊവിഡ് രൂക്ഷമായിരിക്കെ സെപ്തംബറിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം ചേർന്നിരുന്നു.