ന്യൂയോർക്ക്∙ അമേരിക്കൻ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ നേതൃമാറ്റ യോഗം ശനിയാഴ്ച (നവംബർ 21) രാവിലെ പത്തിന് (ഇഎസ്ടി – ഇന്ത്യൻ സമയം രാത്രി 8.30 ) നടക്കും. ഫൊക്കാനയുടെ നിലവിലെ പ്രസിഡന്റ് മാധവൻ ബി. നായർ ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനമൊഴിയും. 2020 – 2022 കാലയളവിലെ പ്രസിഡന്റായി ജോർജി വർഗീസ് യോഗത്തിൽ സ്ഥാനമേൽക്കും.

വെർച്വലായി നടക്കുന്ന നേതൃമാറ്റ യോഗം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.സുധാകരൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രഭാഷകരായി എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ ,അടൂർ പ്രകാശ്, വി.എസ്.ശിവകുമാർ എംഎൽഎ, ഫാദർ ഡേവിഡ് ചിറമേൽ, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ എന്നിവർ പങ്കെടുക്കും.

യോഗത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള പൂമരം എന്റർടൈൻമെന്റ് ഗ്രൂപ്പ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഫൊക്കാനയുടെ എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Join Zoom Meeting

https://us02web.zoom.us/j/89321115398

Meeting ID: 893 2111 5398

By Phone:

+1 312 626 6799 US

+1 301 715 8592 US

+1 646 558 8656 US