മുംബൈ: ഹാസ്യതാരം ഭാര്‍തി സിംഗിന്‍റെ മുംബൈയിലുള്ള വസതിയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നീക്കം.

ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി എന്‍സിബി സിനിമപ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്.

നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു.