ഗു​വ​ഹാ​ത്തി: ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഗ​ര്‍​ത്ത​ല​ക്ക് സ​മീ​പം പാ​നി​സാ​ഗ​റി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ബ്രൂ ​അ​ഭ​യാ​ര്‍​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് വെ​ടി​യു​തി​ര്‍​ത്ത​ത്. പ്ര​ക്ഷോ​ഭ​ക​ര്‍ പോ​ലീ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ന​വം​ബ​ര്‍ 16 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ബ​ന്ദ് ന​ട​ക്കു​ക​യാ​ണ്. ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗം മ​രി​ച്ച​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.