സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ
കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ജയില്‍ വകുപ്പിന് കത്ത് നല്‍കിയത്. സംഭവത്തില്‍ ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇ.ഡിക്ക് കൈമാറുമെന്നാണ് സൂചന. ശബ്ദരേഖയുടെ ഉറവിടത്തിലടക്കം അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് ശുപാര്‍ശ കൈമാറിയതും ഇ.ഡിക്ക് നല്‍കുന്ന മറുപടിയില്‍ ജയില്‍ വകുപ്പ് അറിയിച്ചേക്കും. അതേസമയം, ഇ.ഡിയുടെ കത്ത് ലഭിച്ചതായി ജയില്‍ ഡി.ജി.പി സ്ഥിരീകരിച്ചിരുന്നില്ല.