കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് താരസംഘടനയായ എഎംഎംഎ വിശദീകരണം തേടും. എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതായും എംഎംഎംഎ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാലും പങ്കെടുത്തു.

ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്നായിരുന്നു യോഗത്തില്‍ വനിതാ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. നടന്‍ സിദ്ദിഖ് സസ്‌പെന്‍ഷന്‍ എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാനാണ് സംഘടന തീരുമാനിച്ചത്.

നടി പാര്‍വതി തിരുവോത്തിന്റെ രാജിക്കത്തും സംഘടന സ്വീകരിച്ചു. ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്.