പാരീസ്: ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കാന്‍ ഇമ്രാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഫ്രാന്‍സ്. പാകിസ്താന് ഫ്രാന്‍സ് മുമ്പ് നല്‍കിയ എല്ലാ പ്രതിരോധ സഹായങ്ങളും വെട്ടിക്കുറയ്ക്കാനാണ് ഫ്രഞ്ച് പ്രതിരോധ വകുപ്പിന്റെ തീരുമാനം. തുര്‍ക്കിയെ പിന്തുണച്ച് ഫ്രാന്‍സില്‍ അദ്ധ്യാപകന്റെ തലവെട്ടിയ സംഭവത്തെ ന്യായീകരിച്ച പാകിസ്താനെതിരെ ഫ്രാന്‍സ് നടപടി കടുപ്പിക്കുമെന്നാണ് സൂചന.ഖത്തറിലെ ഫ്രഞ്ച് വ്യോമസേനാ കേന്ദ്രത്തിലെ പാക് എഞ്ചിനീയര്‍മാര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി.

പാകിസ്താന് പ്രതിരോധ സഹായം എന്ന നിലയില്‍ നല്‍കിയിരുന്ന മിറാഷ് വിമാനങ്ങളുടെ നവീകരണം, ജെറ്റ് വിമാനങ്ങളെ പ്രതിരോധിക്കാനുള്ള ആകാശ വേധ സംവിധാനം, ഫ്രഞ്ച്-ഇറ്റലി സയുക്തമായി നിര്‍മ്മിച്ച വിമാന വേധ സംവിധാനം, അഗസ്റ്റ 90 ബി അന്തര്‍വാഹിനി എന്നിവയ്ക്ക് നല്‍കിയിരുന്ന നവീകരണങ്ങളും അറ്റകുറ്റപ്പണി സഹായങ്ങളുമെല്ലാം നിർത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിറാഷ് 3, മിറാഷ് 5 എന്നീ ജെറ്റുകളാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത്. ആകെ 150 വിമാനങ്ങള്‍ പാകിസ്താന് ഫ്രാന്‍സ് നല്‍കിയിട്ടുണ്ട്. ഇതില്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി തയ്യാറായിട്ടുള്ളത് 75 എണ്ണം മാത്രമാണ്. സാമ്പത്തിക പരാധീനതകാരണം മറ്റ് രാജ്യങ്ങള്‍ ഉപേക്ഷിച്ച വിമാനങ്ങളാണ് പാകിസ്താന്‍ വാങ്ങിക്കൂട്ടിയത്.

ഇതിന് പുറമേ ഫ്രാന്‍സ് സ്ഥാപിച്ചിരിക്കുന്ന ഖത്തറിലെ വിമാന അറ്റകുറ്റപ്പണികേന്ദ്രത്തിലെ മുഴുവന്‍ പാകിസ്താന്‍ പൗരന്മാരേയും നീക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ റഫേല്‍ യുദ്ധവിമാനങ്ങളുടെ യാര്‍ഡില്‍ നിന്നും അടിയന്തിരമായി നീക്കാനാണ് ഫ്രഞ്ച് സേനാ നിര്‍ദ്ദേശം. പാകിസ്താന്‍ എഞ്ചിനീയര്‍മാര്‍ ചൈനയുടെ ചാരന്മാരാണെന്ന അതിനിര്‍ണ്ണാ യകമായ വിവരം ലഭിച്ചെന്നാണ് ഫ്രഞ്ച് സേനാ വൃത്തങ്ങള്‍ പറയുന്നത്.