തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. അഞ്ചിടങ്ങളിലാണ് എൻ ഐ എ ഇന്ന് റെയ്ഡ് നടത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു പരിശോധന.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പ്രതികളുടെ വീട്ടിലായിരുന്നു എൻ ഐ എ സംഘത്തിന്റെ റെയ്ഡ്. മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി, മുഹമ്മദ് മൻസൂർ എന്നിവരുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻ ഐ എ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. നിർണായക രേഖകളാണ് പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.