നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിരുന്നു. കാഞ്ഞങ്ങാട് ഡിവൈ. എസ്പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബി പ്രദീപ് കുമാര്‍ മടങ്ങിയത്. മൊഴിയുടെ വിശദാംശങ്ങള്‍ ഇന്ന് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഗണേഷ് കുമാര്‍ എംഎല്‍യുടെ സഹായി ബി പ്രദീപ് കുമാറിനെ കാഞ്ഞങ്ങാട് ഡിവൈ. എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.