യുവനടൻ അങ്കിൾ എന്ന് സംബോധന ചെയ്തതിൻ്റെ പേരിൽ സ്വന്തം ഫോൺ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ. സോഹരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിൽ വെച്ചാണ് സംഭവം. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബാലകൃഷ്ണയെയാണ് ചിത്രത്തിൽ അഭിനയിച്ച നടൻ അങ്കിൾ എന്ന് അഭിസംബോധന ചെയ്തത്.

അങ്കിൾ എന്ന വിളി കേട്ടയുടൻ ബാലകൃഷ്ണ അസ്വസ്ഥനായി. താരത്തിൻ്റെ ഭാവമാറ്റം കണ്ട് യുവനടൻ ‘സോറി സർ, ബാലകൃഷ്ണ’ എന്നു തിരുത്തിയെങ്കിലും സൂപ്പർ താരം സന്തുഷ്ടനായില്ല. ഇതിനിടെയാണ് അദ്ദേഹത്തിനു കോൾ വരുന്നത്. പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കിയ അദ്ദേഹം ഫോൺ വലിച്ചെറിയുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് എട്ടു മാസമായി വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന ബാലകൃഷ്ണ അതിനു ശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്ന പൊതു പരിപാടി ആയിരുന്നു ഇത്.

ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.