ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരസ്യത്തിലുള്ള ആനയെ എല്ലാവരും ശ്രദ്ധിച്ച് കാണും. ടീമിന്റെ ചിഹ്നം തന്നെ ആനയാണല്ലോ…ഈ ആനയെ വെറെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

കാളിദാസന്‍ എന്ന പേരുള്ള ഈ കൊമ്പന്‍ നേരത്തെ തന്നെ താരമാണ് കേട്ടോ. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ പ്രഭാസിനൊപ്പം അഭിനയിച്ചിരിക്കുന്നത് ഇവനാണ്. പ്രേക്ഷകര്‍ക്ക് രോമാഞ്ചം ജനിപ്പിച്ച ബാഹുബലിയിലെ സീന്‍ ഓര്‍ക്കുന്നില്ലേ.. അതിലെ താരവും ഇവന്‍ തന്നെ.

ശാന്തസ്വഭാവക്കാരനായ കാളിദാസനെ കാണാന്‍ നിരവധി പേരാണ് വരാറുള്ളത്. കൂടാതെ അഭിനേതാക്കളുടെ ഫോട്ടോഷൂട്ടിനും കാളിദാസന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

കൊവിഡ് ആയതിനാല്‍ ഉത്സവങ്ങള്‍ കുറഞ്ഞതോടെയാണ് പരസ്യങ്ങളില്‍ കാളിദാസനെ ഉടമകള്‍ അഭിനയിപ്പിച്ച് തുടങ്ങിയത്. തൃശൂരിലെ ചിറക്കലാണ് കാളിദാസന്റെ സ്വന്തം നാട്. അവിടെയുള്ളവരുടെ കണ്ണിലുണ്ണിയാണ് കാളിദാസന്‍.