സിനിമയുമായി ഇഴപിരിയാത്ത ബന്ധമുള്ള കുടുംബമാണ് സുഹാസിനിയുടെത്. സുഹാസിനി വിവാഹം ചെയ്തത് പ്രമുഖ സംവിധായകന്‍ മണിരത്‌നത്തെയും. സുഹാസിനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

’40 വര്‍ഷം മുന്‍പ്’ എന്നാണ് ചിത്രത്തിന് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയ്ക്കിടയിലെടുത്ത ചിത്രമാണിത്. ജെ മഹീന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ 1980ല്‍ ഇറങ്ങിയതാണ്.

ചിത്രത്തിലെ പാട്ടുകളെല്ലാം അക്കാലത്ത് ഹിറ്റായിരുന്നു. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മോഹനും പ്രതാപ് പോത്തനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അഭിനയിച്ചത്.

സുഹാസിനി അഭിനയത്തിന് ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്. സിന്ധു ഭൈരവി എന്ന സിനിമയിലൂടെയാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്. ഈയിടെ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രം ‘പുത്തന്‍ പുതുകാലൈ’യില്‍ സംവിധായികയുടെ റോളിലും താരം തിളങ്ങി.