സാനിറ്റേഷൻ ഉത്പന്നത്തിൽ നിന്നുള്ള ലാഭം കുഞ്ഞുങ്ങൾക്ക് നൽകാൻ തീരുമാനിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ഹെൽത്ത് കെയർ ആൻഡ് സാനിറ്റൈസേഷൻ ഉത്പന്നമായ ‘വിസി’ൽ നിന്ന് ലഭിക്കുന്ന ലാഭമാണ് കോലി കുട്ടികൾക്കായി നീക്കിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കോലി വിസിൻ്റെ ബ്രാൻഡ് അംബാസിഡറായിരുന്നു.

രാ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുമായി ചേർന്നാണ് കോലിയുടെ പ്രവർത്തനം. മഹാരാഷ്ട്രയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10000 കുട്ടികൾക്ക് കോലിയുടെ സംഭാവനയുടെ ഗുണം ലഭിക്കും. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെയാണ് കോലി ഇക്കാര്യം അറിയിച്ചത്.

 

‘ഇത്തരമൊരു പദ്ധതിയിൽ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്. ലാഭം ഇങ്ങനെയൊരു ആവശ്യത്തിനായി വിനിയോഗിക്കുന്നതിലൂടെ ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാർഡ്യമാണ് ഞാൻ പ്രഖ്യാപിക്കുന്നത്. കായിക താരം എന്ന നിലവിൽ ഒരുപാട് സ്‌നേഹവും, ഹീറോ പരിവേഷവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കൊവിഡിനെതിരെ മുൻപിൽ നിന്ന് പൊരുതുന്നവരാണ് യഥാർഥ ഹീറോസ്. ഇന്ത്യക്കാരോടുള്ള എന്റെ ഐക്യദാർഡ്യം ഇങ്ങനെ പ്രഖ്യാപിക്കുന്നു എന്നത് കൊണ്ട് തന്നെ ഇങ്ങനെയൊരു പദ്ധതിയുടെ ഭാഗമാവുന്നത് സന്തോഷം നൽകുന്നു.’- വാർത്താ കുറിപ്പിലൂടെ കോലി പറഞ്ഞു.

വിരാട് കോലി ഫൗണ്ടേഷന്റെ സിഎസ്ആർ പദ്ധതി വഴിയാണ് തുക കൈമാറുക.