തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ഇതുവരെ 82,810 പത്രികകളാണ് ലഭിച്ചത്.

പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തിൽ 5,612, ജില്ലാ പഞ്ചായത്തുകളിൽ 664 എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം. മുനിസിപ്പാലിറ്റികളിലേക്ക് 9,865 പത്രികകളും ആറ് കോർപറേഷനുകളിലേക്ക് 1902 പത്രികകളും ലഭിച്ചു. ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് മലപ്പുറത്താണ്. ഇവിടെ 10,485 പത്രികകളാണ് ലഭിച്ചത്. 2321 പത്രികകൾ ലഭിച്ച ഇടുക്കയിലാണ് ഏറ്റവും കുറവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് ഇന്നലെ വൈകിട്ട് ആറ് വരെ ലഭിച്ച വിവരങ്ങളാണിത്.

അവസാന ദിവസത്തിൽ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ പത്രികാ സമർപ്പണത്തിന് എത്തിയേക്കും. അപരന്മാരും വിമതരും സാധാരണ അവസാന മണിക്കൂറുകളിലാണ് പത്രികാ സമർപ്പണത്തിന് എത്തുക.