വാഹനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. വാഹനങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്നവരെ ‘ വണ്ടി ഭ്രാന്തന്മാര്‍’ എന്ന പേരിലായിരിക്കും പലരും വിളിക്കുക. അത്തരത്തില്‍ വണ്ടി പ്രാന്തന്മാരായ ഒരു അച്ഛന്റെയും മകന്റെയും വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കുഴിയില്‍ വീണ അച്ഛന്റെ കാര്‍ പുറത്തെത്തിക്കാന്‍ ടോയ് കാറുമായി എത്തുന്ന കുട്ടിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

കുഴിയില്‍ നിന്ന് അച്ഛന്റെ കാര്‍ വലിച്ചുകയറ്റുന്നതിനായി ടോയ് കാറുമായി കുട്ടി എത്തുന്നു. തുടര്‍ന്ന് ടോയ് കാര്‍ അച്ഛന്റെ കാറുമായി കയര്‍ ഉപയോഗിച്ച്‌ ബന്ധിപ്പിച്ച്‌ കുഴിയില്‍ നിന്ന് വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതുമാണ് വിഡിയോ.

കുഞ്ഞിന്റെ ശ്രമത്തിന്റെ കൂട്ടായി അച്ഛന്‍ വാഹനം പതിയെ കുഴിയില്‍ നിന്ന് കയറ്റിയെടുക്കുന്നതായും വിഡിയോയില്‍ കാണാം. എന്നാല്‍ കുഞ്ഞിന്റെ സന്തോഷത്തിനായി അച്ഛന്‍ ചെയ്ത ഈ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

നിരവധി പേര്‍ വിഡിയോ പങ്കുവച്ചുവെങ്കിലും അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ പ്രൊഫഷണലായ റെക്‌സ് ചാംപ്മാന്‍ വിഡിയോ പങ്കുവച്ചതോടെയാണ് ആളുകള്‍ വിഡിയോ കൂടുതല്‍ ശ്രദ്ധിച്ചത്. ചിലര്‍ കുട്ടിക്ക് അപകടം ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചിലര്‍ കുട്ടിയുടെ സന്തോഷത്തിനായി ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്ത അച്ഛനെ അഭിനന്ദിക്കുന്നുമുണ്ട്.