കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ് എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി .

1969 ല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്‍ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ കുടുംബസമേതം കാല്‍ഗറിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്കാരത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തികളായി വളര്‍ത്തി.

നടാഷ എബ്രഹാം (പ്രഫഷണല്‍ എന്‍ജിനീയര്‍, കാല്‍ഗറി), ഡെന്നിസ് എബ്രഹാം ( Canadian diplomat- Global Affairs Canada, Ottawa), ഡോ.നഥാലിയ എബ്രഹാം ( Public Health Agency of Canada, Ottawa) എന്നിവര്‍ മക്കളും.

Maia Baraniecki, Xavier Baraniecki, Elise, Eric Abraham, John, Annette Mohit എന്നിവര്‍ ചെറുമക്കളും, Anthony Singleton. മരുമകനുമാണ്.

സംസ്കാര ശുശ്രഷകള്‍ ഫാ. പ്രിന്‍സ് മൂക്കനോട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്നതായിരിക്കും .

സംസ്കാര ശുശ്രഷയും , സംസ്കാരവും Choice Memorial Cremation & Funeral Services 105-4715 13th tSreet NE, Calgary യില്‍, നവംബര്‍ 18 ബുധനാഴ്ച 2 .00 PM – 4 .30 PM.

കാല്‍ഗറിയിലെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചു കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്കാര ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം