ഡൽഹിയിലെ(Delhi) 16 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി(bomb threats). വെള്ളിയാഴ്ച പുലർച്ചെയാണ് സ്കൂളുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പോലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.
രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒരാഴ്ചയ്ക്കിടെ വ്യാജ ബോംബ് ഭീഷണി ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്കൂൾ, മയൂർ വിഹാറിലെ സൽവാൻ പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ഭട്നഗർ ഇൻ്റർനാഷണൽ സ്കൂൾ, ശ്രീനിവാസ് പുരിയിൽ കേംബ്രിഡ്ജ് സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.