കന്യാകുമാരി: ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന ദൈവത്തോടുള്ള നേര്‍ച്ച നടപ്പാക്കാന്‍ യുവാവ് ചെയ്തു. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലിലാണ് സംഭവം. നവീന്‍ എന്ന 32കാരനാണ് ലഭിച്ചതിനു പിന്നാലെ മുന്നില്‍ ചാടി ജീവനൊടുക്കിയത്.

വര്‍ഷങ്ങളായി ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇയാള്‍. തുടര്‍ന്നാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് യുവാവ് നേര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായി ഇയാള്‍ക്ക് ജോലി ലഭിച്ചു. ജോലിക്ക് ചേര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയ ഇയാള്‍ ട്രെയിനിന് തലവെക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായ നവീനാണെന്ന് കണ്ടെത്തിയത്.

ഈ കുറിപ്പിലാണ് നേര്‍ച്ച നിറവേറ്റാനായിട്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നത്. അതേസമയം ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)