കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍റെ വ​​ട​​ക്കാ​​ഞ്ചേ​​രി പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ര​​മ​​ക്കേ​​ടി​​​ല്‍ സി​​​ഇ​​​ഒ യു.​​​വി. ജോ​​​സ്, യൂ​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​രെ എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നൊ​​​പ്പ​​മി​​​രു​​​ത്തി എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) ചോ​​​ദ്യം​​​ചെ​​​യ്തു.

യൂ​​​ണി​​​ടാ​​​ക്കി​​​നു ക​​​രാ​​​ര്‍ ല​​​ഭി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​ത​​​ല​​​ത്തി​​​ല്‍ കൈ​​​ക്കൂ​​​ലി ന​​​ല്‍​കി​​​യോ​​​യെ​​​ന്ന കാ​​​ര്യ​​​മാ​​​ണ് ഇ​​ഡി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.​ ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്തം, ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്നി​​​വ​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.കൊ​​ച്ചി​​യി​​ലെ ഇ​​ഡി ഓ​​ഫീ​​സി​​ല്‍ ന​​ട​​ന്ന ചോ​​​ദ്യം​​​ചെ​​​യ്യ​​ലി​​ല്‍ സ്ഥി​​​രം മ​​​റു​​​പ​​​ടി​​​യി​​​ല്‍ മൂ​​​വ​​​രും ഒ​​​തു​​​ങ്ങി​​യെ​​​ന്നാ​​​ണ് സൂ​​ച​​ന.