ദക്ഷിണേന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്‍ലുവാണ് കാജലിന്റെ ഭര്‍ത്താവ്. കാജലിന്റെ വിവാഹ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും അതിന്റെ വെല്ലുവിളിയെ കുറിച്ചും പറയുകയാണ് കാജല്‍. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും കാജല്‍ നന്ദി പറയുകയും ചെയ്തു.

“മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‍തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വെര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടന്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു.” ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കാജല്‍ പറഞ്ഞു.