യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിടെ 5 പേര്‍ കൊറോണ ബാധിച്ചു മരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.1,295 പേര്‍ രോഗ മുക്തരാവുകയും 1,121 പേര്‍ക്ക് രോഗം സ്ഥിരീകരികരിക്കുകയും ചെയ്‌തു.കൊറോണ മുക്തി നേടിയവരുടെ നിരക്ക് 96.8% ആണെന്ന് അധികൃതര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.രാജ്യത്ത് ആകെ കൊറോണബാധിതരായവരുടെ എണ്ണം 1,32,629. ആയി.ഇതില്‍ 1,28,902 പേര്‍ക്ക് രോഗം ഭേദമായി ആകെ മരണ സംഖ്യ 495 ആയി.യുഎഇയില്‍ ഇതുവരെ 12.9 ദശലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അധികൃതരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ. കൊറോണ ചികിത്സയെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. ഗവ.ആരോഗ്യവിഭാഗവുമായി ബന്ധപ്പെടാതെ വിവിധ വിറ്റാമിനുകള്‍ ഉപയോഗിക്കുന്നതിനെ അധികൃതര്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.