നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കടുവ രക്ഷപ്പെട്ടത്. കടുവയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപെട്ട കടുവയെ പിടിക്കാന്‍ വയനാട്ടില്‍ വച്ചു പിടിച്ച ഡോ. അരുണ്‍ സക്കറിയയും നെയ്യാറില്‍ എത്തിയിരുന്നു. വയനാട്ടില്‍ നിന്നെത്തിച്ച പത്ത് വയസുള്ള കടുവ ഇന്നലെ ഉച്ചയോടുകൂടിയാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്.

ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സഫാരി പാര്‍ക്കില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചാണ് കടുവ രക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇത്രയും ബലമുള്ള കൂട് കടുവ എങ്ങനെയാണ് വളച്ചത്‌ എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. അതേസമയം, മയക്ക് വെടിവച്ച്‌ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്ന് നടത്തും.