ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ് ആക്രമണം .ആക്രമണത്തില്‍ ലാന്റ് മൈനുകള്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ലോഹര്‍ദ്ഗാ ജില്ലയില്‍ വൈകീട്ടോടെയായിരുന്നു സംഭവം.സെരന്‍ഡാഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രദേശത്ത് കൂടുതല്‍ പോലീസ് , സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.