ലണ്ടന്‍: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നലെ ബ്രിട്ടനില്‍ മരിച്ചത് രണ്ട് മലയാളി നഴ്‌സുമാര്‍. കോട്ടയം പൂഞ്ഞാര്‍ പടന്നമാക്കല്‍ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്‌സമ്മ എബ്രഹാം (56) കൊവിഡ് ബാധിച്ചാണ് മരിച്ചത്. ബിര്‍മിങ്ങാമിലെ എഡിങ്ടണിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ജെയ്‌സമ്മ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. അലന്‍ എബ്രഹാം മകനാണ്.

ഇന്നലെ ഗ്ലാസ്ഗോയില്‍ ജെയിന്‍ ഫിലിപ്പ് എന്ന നഴ്സും മരിച്ചത് ബ്രിട്ടനിലെ മലയാളികളെയാകെ ദുഖത്തിലാഴ്ത്തി. ഏതാനു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്ന കോട്ടയം ഞീഴൂര്‍ സ്വദേശി ജെയിന്‍ ഫിലിപ്പാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. 56 വയസായിരുന്നു. ഞീഴൂര്‍ തടത്തില്‍ തങ്കച്ചന്‍ എന്നു വിളിക്കുന്ന ഫിലിപ്പ് ജോസഫിന്റെ ഭാര്യയാണ്. പതിനാറു വര്‍ഷമായി ഗ്ലാസ്ഗോയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ജോബിന്‍ ഫിലിപ്പ്, ജോയല്‍ ഫിലിപ്പ് എന്നിവര്‍ മക്കളാണ്.