കൊച്ചി: മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് വന്ന സവാള കയറ്റി വന്നലോറി ചരക്കടക്കം അപ്രത്യക്ഷമായതില്‍ ദുരൂഹത. ലോറിയുടെ നമ്പര്‍ വ്യാജമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും 25 ടണ്‍ സവാളയുമായി പുറപ്പെട്ട ലോറിയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി കാണാതായതോടെ വ്യാപാരി വിതരണക്കാരെ ബന്ധപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയതായും സ്ഥാപന ഉടമ അബ്ദുള്‍ ജലീല്‍ പറഞ്ഞു.