മനീല: ഫിലിപ്പീന്‍സ് ദ്വീപസമൂഹങ്ങള്‍ക്ക് ‘ഗോനി’ ചുഴലിക്കാറ്റ് ഭീഷണി.കനത്ത ചുഴലിക്കാറ്റ് ദ്വീപ സമൂഹങ്ങള്‍ക്ക് നേരെ നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ രണ്ടു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കും.

ഈ വര്‍ഷം മേഖലയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശക്തിയേറിയ കാറ്റാണ് വീശാന്‍ പോകുന്നതെന്നാണ് സൂചന. തീരമേഖലകളില്‍ ശക്തിയേറിയ തിരമാലകള്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ മേഖലയിലേക്കാണ് ഗോനി ചുഴലിക്കാറ്റ് വീശിയടിക്കുക. ലുസാവോന്‍ ദ്വീപിനായിരിക്കും കൂടുതല്‍ ഭീഷണി. മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുക.
കഴിഞ്ഞയാഴ്ച 140 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് അമേരിക്കിയില്‍ വന്‍ നാശമാണ് വിതച്ചത്. മറ്റൊരു ചുഴലിക്കാറ്റായ മൊളേവ് വിയറ്റ്‌നാമില്‍ വീശിയടിച്ചതിനെ തുടര്‍ന്ന് 22 പേര്‍ മരണപ്പെട്ടിരുന്നു.