ഡല്‍ഹി: പുല്‍വാമ സംഭവത്തില്‍ പ്രതിപക്ഷം മാപ്പ്​ പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ ചോദ്യംചെയ്​ത്​ ശശി തരൂര്‍ എം.പി. എന്തിനൊക്കെയാണ്​ മാപ്പ്​ പറയേണ്ടതെന്ന്​ താന്‍ ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘എന്തിനൊക്കെയാണ്​ ഞങ്ങള്‍ മാപ്പ്​ പറയേണ്ടതെന്ന്​ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ നമ്മുടെ സൈനികരെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചതിനോ? ദേശീയ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാതെ രാജ്യത്തി​െന്‍റ കൊടിക്കീഴില്‍ അണിനിരന്നതിനോ​? നമ്മുടെ രക്തസാക്ഷികളുടെ കുടുംബത്തിന് അനുശോചനം അറിയിച്ചതിനോ?-അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.

വെള്ളിയാഴ്​ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, പാകിസ്ഥാന്‍ മന്ത്രിയുടെ അവകാശവാദത്തെ പരാമര്‍ശിച്ച്‌​ പുല്‍വാമയില്‍ പ്രതിപക്ഷം മാപ്പ്​ പറയണമെന്ന്​ ആവശ്യ​െപ്പട്ടിരുന്നു. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദി ത​െന്‍റ രാജ്യമാണെന്നായിരുന്നു പാക്​ മന്ത്രി പറഞ്ഞത്​. ‘പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന്​ സമ്മതിച്ചിട്ടുണ്ട്. അന്ന്​ ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണം’ -ജാവദേക്കര്‍ ട്വീറ്റ് ചെയ്​തു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു തരൂര്‍.

പുല്‍വാമയില്‍ ചാവേര്‍ സംഘത്തി​െന്‍റ കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച​ുകയറ്റിയതിനെ തുടര്‍ന്ന്​ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.