ബഹ്‌റൈനില്‍ പ്രവാസി വനിതയില്‍ നിന്ന് 12 സ്വദേശികള്‍ക്ക് കൊവിഡ് ബാധിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. 29 വയസ്സുള്ള സ്ത്രീയില്‍ നിന്നാണ് 12 ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് രോഗം പകര്‍ന്നത്. ഇവരില്‍ 11 പേരും പ്രവാസി സ്ത്രീയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

അതേസമയം ബ​ഹ്​​റൈ​നി​ല്‍ 257 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 88 പേ​ര്‍ പ്ര​വാ​സി​ക​ളാ​ണ്. 160 പേ​ര്‍​ക്ക്​ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും ഒ​മ്ബ​ത്​ പേ​ര്‍​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ര്‍​ന്ന​ത്. പു​തു​താ​യി 276 പേ​ര്‍ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 77697 ആ​യി ഉ​യ​ര്‍​ന്നു.