ചെന്നൈ : തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,608 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,924 ഇന്ന് രോഗമുക്തരായപ്പോള്‍ 38 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,22,011 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.

ഇതില്‍ 6,87,388 പേര്‍ ഇതുവരെ രോഗമുക്തി നേടി. 11,091 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 23,532 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.