തൃ​ശൂ​ര്‍ : കോ​വി​ഡ് വ്യാ​പ​നം സൂ​പ്പ​ര്‍ സ്പ്രെ​ഡി​ന്‍റെ വ​ക്കി​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ 31 വ​രെ സം​സ്ഥാ​ന​ത്തു പ്ര​ഖ്യാ​പി​ച്ച നി​രേ​ധ​നാ​ജ്ഞ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ 15 ദി​വ​സ​ത്തേ​ക്കുകൂ​ടി നീ​ട്ടി .

പൊ​തു​സ്ഥ​ല​ത്ത് അ​ഞ്ചുപേ​രി​ല്‍ കൂ​ടു​ത​ല്‍ സ്വ​മേ​ധ​യാ കൂ​ടി​ച്ചേ​രു​ന്ന​തി​നു നി​രോ​ധ​നം ഉ​ണ്ടാ​യി​രി​ക്കും. മ​റ്റു വ്യ​ക്തി​ക​ളു​മാ​യി ഇ​ട​പ​ഴ​കുമ്പോള്‍ സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക്, സാ​നി​റ്റൈ​സേ​ഷ​ന്‍ എ​ന്നീ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 15 വ​രെ​യാ​ണു ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​യി​രി​ക്കു​ക. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 30 പേ​ര്‍​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 20 പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍, മ​ത​ച​ട​ങ്ങു​ക​ള്‍, പ്രാ​ര്‍​ഥ​ന​ക​ള്‍, രാ​ഷ്ട്രീ​യ, സ​മൂ​ഹി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ര​മാ​വ​ധി 20 പേ​ര്‍​ക്കു പ​ങ്കെ​ടു​ക്കാം.

ച​ന്ത​ക​ള്‍, പൊ​തു​ഗ​താ​ഗ​തം, ഓ​ഫീ​സ്, ക​ട​ക​ള്‍, തൊ​ഴി​ലി​ട​ങ്ങ​ള്‍, ആ​ശു​പ​ത്രി​ക​ള്‍, പ​രീ​ക്ഷ​ക​ള്‍, റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍, വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.

ഉ​ത്ത​ര​വു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​താ​ണെ​ന്നും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ അ​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​ക​ളി​ല്‍ ഇ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ല്‍ പറയുന്നു .

പൊ​തു​ച​ന്ത​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മം ന​ട​പ്പി​ലാ​ക്കാ​ന്‍ ബാ​ധ്യ​ത​പ്പെ​ട്ട​വ​ര്‍​ക്കും മ​റ്റ് അ​വ​ശ്യ സ​ര്‍​വീ​സു​ക​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല .