പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,000ത്തോടടുക്കുന്നു. ജില്ലയില്‍ ഇതുവരെ 14,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11,685 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ 1,72,685 സാമ്പിളുകള്‍ വിവിധ പരിശോധനകള്‍ക്കായി ശേഖരിച്ചു. രോഗമുക്തരായവരുടെ എണ്ണം 12,419 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2,464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2,348 പേര്‍ ജില്ലയിലും, 116 പേര്‍ ജില്ലക്കു പുറത്തും ചികിത്സയിലാണ്. ഇതില്‍ 1,165 പേര്‍ വീടുകളിലും 116 പേര്‍ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതടക്കം 20,036 പേര്‍ നിരീക്ഷണത്തിലാണ്.

ഇന്ന് മാത്രം 163 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. ഇന്ന് ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് 1,146 സാമ്പിളുകളും സര്‍ക്കാര്‍ ലാബുകളില്‍ 1,940 സാമ്പിളുകളും ശേഖരിച്ചു. 1,412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.07 ശതമാനമാണ്.