ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനുള്ളില്‍ 1,531 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 1,048 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്നലെ മാത്രം 6 പേര്‍ മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 2,37,187 പേരാണ് രോഗബാധിതരായത്. അതില്‍ 18,456 പേര്‍ ആശുപത്രിയിയില്‍ ചികില്‍സയില്‍ കഴിയുന്നു. 2,17,401 പേര്‍ മരിച്ചു. 1,330 പേര്‍ രോഗബാധ മൂലം മരിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് ബാധ വീണ്ടും ഉയരുന്നതായാണ് കണക്കുകള്‍ പറയുന്നത്. തിങ്കളാഴ്ച 837 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ചൊവ്വാഴ്ച അത് 1481 ആയും ബുധനാഴ്ച 1504 ആയും വര്‍ധിച്ചിച്ചു. അതോടൊപ്പം പരിശോധനകളുടെ എണ്ണവും വര്‍ധിച്ചു. തിങ്കളാഴ്ച 21,099ഉം ചൊവ്വാഴ്ച 40,081 ഉം ബുധനാഴ്ച 41,962ഉമായിരുന്നു. കൊവിഡ് ബാധ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 48,648 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.