കൊല്ലം: കൊല്ലത്ത് നിന്ന് കെഎസ്‌ആര്‍ടിസിയുടെ നോണ്‍ സ്റ്റോപ്പ് ബസുകള്‍ ആരംഭിക്കുന്നു. ബസ് ഓണ്‍ ഡിമാന്റ് പദ്ധതിയുടെ ഭാഗമായാണ് ഡിപ്പോയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നത്. ഒരു കേന്ദ്രത്തിലേക്ക് സ്ഥിരം യാത്രക്കാരെ കൊണ്ടു പോവുകയും തിരികെ കൊണ്ടു വരികയും ചെയ്യുന്ന സര്‍വീസാണിത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നോണ്‍ സ്റ്റോപ്പ് ബസുകള്‍ പോവാനാണ് ലക്ഷ്യമിടുന്നത്.36 സ്ഥിരം യാത്രക്കാര്‍ ഒരു സ്ഥലത്തേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്താല്‍ കെഎസ്‌ആര്‍ടിസി ബസ് വിട്ടു നല്‍കും. 10, 25, 25 ദിവസങ്ങളിലേക്കുള്ള സീസണ്‍ ടിക്കറ്റാണ് ബസ് ഓണ്‍ ഡിമാന്റിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച്‌ പ്രവര്‍ത്തി ദിനങ്ങളില്‍ യാത്ര നടത്താം. എല്ലാവര്‍ക്കും സീറ്റ് ലഭിക്കുമെന്നതിനൊടൊപ്പം അപകട ഇന്‍ഷുറന്‍സും ഉണ്ട്.ബസ് ഓണ്‍ ഡിമാന്റിന്റെ ഭാഗമായുള്ള ബസുകള്‍ ഇടയ്ക്ക് ഒരു സ്റ്റോപ്പിലും നിറുത്തില്ല. സ്വകാര്യ ബസ് വാടകയ്ക്ക് വിളിച്ച്‌ പോകുന്നത് പോലെ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ബസ് ഓണ്‍ ഡിമാന്റിനായി വിളിക്കാം 0474 2752008