ഡാലസ്∙ എ.അയ്യപ്പൻ കവിതാ പഠനകേന്ദ്രം ട്രസ്റ്റിന്റെ നെരളക്കാട്ട് രുഗ്‌മണിയമ്മ കവിതാ പുരസ്‌കാര സമർപ്പണവും, ലാന എ.അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും നവംബർ ഒന്നിന് സൂം പ്ലാറ്റ്ഫോമിലൂടെ, ഇന്ത്യൻ സമയം വൈകിട്ട് ഏഴരക്ക് നടത്തുന്നു. മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും, എ അയ്യപ്പൻ ട്രസ്റ്റ് പ്രസിഡന്റുമായ കെ.ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും . ലാന പ്രസിഡന്റ് ജോസൻ ജോർജ് അധ്യക്ഷനായിരിക്കും.

ബിന്ദു ടിജിയുടെ ‘നിശ്ശബ്ദ ദൂരങ്ങൾ’ എന്ന അവാർഡ് കൃതി ഡോ. എം കൃഷ്ണൻ നമ്പൂതിരി പരിചയപ്പെടുത്തും . ട്രസ്റ്റ് സെക്രട്ടറി കവി സെബാസ്റ്റ്യൻ, ഡോ. കവിതാ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരിക്കും .

ലാന സെക്രട്ടറി അനിലാൽ ശ്രീനിവാസൻ , അഡ്വൈസറി ബോർഡ് മെംബർ ജോസ് ഓച്ചാലിൽ, കവി നിർമ്മല പിള്ള , എഴുത്തുകാരി ആമി ലക്ഷ്‌മി എന്നിവർ പങ്കെടുക്കും . അയ്യപ്പൻ അനുസ്മരണവും കവിയരങ്ങും പ്രഫ വി.കെ. സുബൈദ ഉദ്‌ഘാടനം ചെയ്യും . കെ കെ ജോൺസൻ , സന്തോഷ് പാലാ, ഹരിദാസ് തങ്കപ്പൻ , അനശ്വർ മാമ്പിള്ളി എന്നിവർ അയ്യപ്പൻ കവിതകൾ ആലപിക്കും .

സൂം മീറ്റിങ്ങ് ഐ ഡി : 82541867063

പാസ്സ്‌കോഡ് : 538350