ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ടേ​ക്​ ഒാ​ഫ്​ ചെ​യ്​​ത വി​മാ​നം സാ​േ​ങ്ക​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന്​ തി​രി​ച്ചി​റ​ക്കി. 7000 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ എ​ത്തി​യ​ ശേ​ഷ​മാ​ണ്​ കാ​ബി​നി​ല്‍ മ​ര്‍​ദം കു​റ​വാ​യ​തി​നെ തു​ട​ര്‍​ന്ന്​ തി​രി​ച്ചി​റ​ക്കേ​ണ്ടി വ​ന്ന​ത്.

വി​മാ​ന​ത്തി​ല്‍ അ​ഞ്ച്​ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 166 പേ​രാ​ണ്​ യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ല്​ ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു.

വ്യാ​​ഴാ​ഴ്​​ച പു​ല​ര്‍​ച്ച 3.15ന്​ ​ക​രി​പ്പൂ​രി​ല്‍​നി​ന്ന്​ ഷാ​ര്‍​ജ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​നാ​ണ്​ സ​ാ​േ​ങ്ക​തി​ക ത​ക​രാ​ര്‍ ഉ​ണ്ടാ​യ​ത്. യാ​ത്ര ആ​രം​ഭി​ച്ച 20 മി​നി​റ്റി​ന്​ ശേ​ഷ​മാ​ണ്​ വാ​യു​മ​ര്‍​ദം കു​റ​ഞ്ഞ​താ​യി പൈ​ല​റ്റി​ന്​ മ​ന​സ്സി​ലാ​യ​ത്. യാ​ത്ര​ക്കാ​ര്‍​ക്ക്​ പ്ര​യാ​സ​ങ്ങ​ളൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല.

4.15നാ​ണ്​ വി​മാ​നം ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. പി​ന്നീ​ട്​ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ ശേ​ഷം 7.25ന്​ ​വീ​ണ്ടും യാ​ത്ര ആ​രം​ഭി​ച്ചു.