ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനത്തിന് ശേഷമുള്ള കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കാനാണ് ആലോചന. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ യോഗം ആവിഷ്‌കരിക്കും. ജോസ് കെ മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കാനുള്ള സിപിഐഎം നീക്കത്തില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.