കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി അടക്കമുള്ളവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

യുവമോർച്ച സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടി പ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഫീസിൽ നിന്ന് കാറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്. വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.