ലണ്ടന്‍: ഫ്രാന്‍സില്‍ നീസ് നഗരത്തില്‍ ക്രിസ്ത്യന്‍ പളളിയിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച്‌ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.

“ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഭീകരതയ്ക്കും അസഹിഷ്ണുതയ്ക്കും എതിരെ പോരാടാന്‍ ഫ്രാന്‍സിനൊപ്പം ഒന്നിച്ച്‌ നില്‍ക്കുന്നു”. – ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ കുറിച്ചു.