ദുബായ്; ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍കിങ്സും നേര്‍ക്കുനേര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 10 ഓവറില്‍ രണ്ടിന് 70 റണ്‍സ് എന്ന നിലയിലാണ് കൊല്‍ക്കത്ത. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ഏഴു റണ്‍സെടുത്ത സുനില്‍ നരെയ്ന്‍റെ വിക്കറ്റാണ് രണ്ടാമതായി നഷ്ടമായത്. നിതിഷ് റാണ 35 റണ്‍സോടെ ക്രീസിലുണ്ട്.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നാലാമതുള്ള കിങ്സ് ഇലവന്‍ പഞ്ചാബിനും 12 പോയിന്‍റാണുള്ളത്. എന്നാല്‍ ഇന്നത്തെ മത്സരം ജയിച്ച്‌ പഞ്ചാബിന് മുന്നിലെത്താനാണ് കൊല്‍ക്കത്തയുടെ ശ്രമം. അതേസമയം ലീഗ് ഘട്ടം അവസാനിക്കാറായപ്പോള്‍ 12 കളികളില്‍ എട്ടും തോറ്റ ചെന്നൈ ഇതിനോടകം പുറത്തായി കഴിഞ്ഞു. 12 മത്സരങ്ങളില്‍ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്സിന് ഉള്ളത്. ഐപിഎല്‍ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായ തുടക്കം മുതല്‍ അടിപതറിയ നിലയിലായിരുന്നു. ധോണിയുടെ നായക മികവും സ്റ്റീഫന്‍ ഫ്ലെമിങ് എന്ന പരിശീലകന്‍റെ തന്ത്രങ്ങളും ഇത്തവണ ചെന്നൈയുടെ രക്ഷയ്ക്ക് എത്തിയില്ല.