അഹമ്മദാബാദ് : ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വസന പ്രശ്‌നത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് കേശുഭായ് പട്ടേലിനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1995 ലും 1998-2001 കാലഘട്ടത്തിലുമാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2012-ല്‍ ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 2014-ല്‍ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.