വാഷിംഗ്ടൺ : എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചു ഉപരിപഠനത്തിനായി 1969 ൽ അമേരിക്കയിൽ എത്തിച്ചേർന്നു. പിന്നീട് ഗവൺമെൻറ് ജോലി ലഭിച്ചുവെങ്കിലും സുവിശേഷികരണത്തിൽ അതീവതല്പരനായിരുന്ന താൻ പല രാജ്യങ്ങളിലും പോയി സുവിശേഷം അറിയിച്ചിരുന്നു. പിന്നീട് വാഷിംഗ്ടൺ യുണൈറ്റഡ് ക്രിസ്ത്യൻ അക്കാഡമി ( WUCA) എന്ന സ്കൂൾ സ്ഥാപിച്ചു. ആ സ്ക്കൂളിൽ പരേതൻ 45 വർഷത്തോളം പ്രിൻസിപ്പാൾ ആയി സേവനം ചെയ്തിരുന്നു.

ഭാര്യ: സാറാമ്മ മോസസ് തിരുവനന്തപുരം കവടിയാർ തോണിക്കല്ലിൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ എലിസബത്ത് മോസസ് ( ന്യൂ ടേസ്റ്റമെന്റ് ചർച്ച്, ഡൊമിനിക്കൻ റിപ്പബ്ലിക് സഭാ ശുശ്രൂഷക), ബെക്കി മോസസ്, പോൾ മോസസ്, ഫ്രെഡി മോസസ് ( മൂവരും യു.എസ്)
മരുമക്കൾ: ബ്ലോസം പോൾ, നവോമി ഗ്രാൻ്റോസ്.

മെമ്മോറിയൽ സർവീസ് വരുന്ന വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്കും ഫ്യൂണറൽ സർവീസ് ശനിയാഴ്ച രാവിലെ 10.30 നും നടത്തി സംസ്കാരം നടത്തും.

Address: New Testament church, 400 Butternut st. NW, Washington, DC 20012