വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ‘ബ്രെസ്റ് കാൻസർ അവയേർനെസ്സ്’ സെമിനാർ ഇന്ന് (ഒക്ടോബർ 29) വൈകിട്ട് 8 മണിക്ക് (EST ) സൂമിൽ സംഘടിപ്പിക്കുന്നു . ഓൺകോളജിയിൽ പ്രഗത്ഭരായ ഡോക്ടറുമാർ പങ്കെടുക്കുന്ന സെമിനാറിൽ കാൻസർ എന്ന മഹാരോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും, യഥാ സമയം അത് തിരിച്ചറിയുന്നത് വഴി ലഭ്യമായ ചിക്ത്സാരീതികളെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും .സ്ത്രീകൾക്ക് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാനും ഡോക്ടറുമാരുമായി സംസാരിക്കാനും അവസരം ഉണ്ടാകും.

Dr.എലിസബത്ത് മാമ്മൻ പ്രസാദ് എം.ഡി (പ്രസിഡന്റ് ഓഫ് മെഡിക്കൽ സ്റ്റാഫ് ഈസ്റ്റ് ഓറഞ്ച് ജനറൽ ഹോസ്പിറ്റൽ ) മോഡറേറ്റർ ആകുന്ന സെമിനാറിൽ Dr.. എം.വി പിള്ളൈ എം.ഡി (ക്ലിനിക്കൽ പ്രൊഫസർ ഓഫ് ഓൺകോളജി ,തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ,ഫിലാഡൽഫിയ & പ്രസിഡന്റ് ഓഫ് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീത്മെന്റ്റ് ആൻഡ് റിസർച്ച് -INCTR (USA )), Dr. സാറ ഈശോ എം .ഡി(ചീഫ് ഓഫ് ഹെമറ്റോളജി & ഓൺകോളജി ,മോൺമൗത് മെഡിക്കൽ സെന്റർ ,സൗത്തേൺ ക്യാമ്പസ് ,ലേക്‌വുഡ്,NJ ) , Dr. ഇന്ദു സബ്‌നാനി എം.ഡി (ഓൺകോളജിസ്റ് /ഹെമറ്റോളജിസ്റ് ,ലൗവിങ് കെയർ ഓൺകോളജി ,മേപ്പിൾവൂഡ് NJ) ,Dr.ജൂലി ക്യാബലിറോ എം.ഡി ( പ്രസിഡന്റ് ഓഫ് മെഡിക്കൽ സ്റ്റാഫ് ,നിവർക് ബേത്ത് ഇസ്രായേൽ മെഡിക്കൽ സെന്റർ ) എന്നിവർ പങ്കെടുക്കും .

സൂമിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ സൂം ഐഡി 816 2476 6040 പാസ്സ്‌കോഡ് 496285 ഉപയോഗിച്ച് പങ്കെടുക്കണമെന്ന് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറം ഭാരവാഹികളായ ശോശാമ്മ ആൻഡ്രൂസ് (പ്രസിഡന്റ് , അമേരിക്ക റീജിയൻ വിമൻസ് ഫോറം ), ആലീസ് മഞ്ചേരി ( സെക്രട്ടറി , അമേരിക്ക റീജിയൻ വിമൻസ് ഫോറം ),ബെഡ്‌സിലി എബി ( ട്രെഷറർ ,അമേരിക്ക റീജിയൻവിമൻസ് ഫോറം ) സാന്താ പിള്ളൈ ( വൈസ്‌ചെയർ ,അമേരിക്ക റീജിയൻ ) എന്നിവർ അറിയിച്ചു .

ശ്രീ.ഫിലിപ്പ് തോമസ് (അമേരിക്ക റീജിയൻ ചെയര്മാന് ), ശ്രീ.സുധീർ നമ്പ്യാർ ( അമേരിക്ക റീജിയൻ പ്രസിഡന്റ്), ശ്രീ. പിന്റോ കണ്ണമ്പള്ളിൽ (അമേരിക്ക റീജിയൻ സെക്രട്ടറി ),ശ്രി സിസിൽ ചെറിയാൻ (അമേരിക്ക റീജിയൻ ട്രെഷറർ ), ശ്രി .എൽദോ പീറ്റർ (അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് അഡ്മിൻ ), ശ്രി . ജോൺസൻ തലച്ചെല്ലൂർ (അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ) എന്നിവർ അമേരിക്ക റീജിയൻ വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു .