രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വരുന്ന 3 മാസം നിര്‍ണായകമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

പ്രതിദിന കണക്കുകളില്‍ രോഗമുക്തര്‍ രോഗം ബാധിക്കുന്നവരെക്കാള്‍ അധികമാണ്. രോഗമുക്തി നിരക്ക് 91 ശതമാനത്തിനടുത്തെത്തി. രാജ്യത്ത് രോഗബാധിതര്‍ 80 ലക്ഷം കടന്നെങ്കിലും 6 ലക്ഷത്തോളം പേരാണ് ചികിത്സയില് ഉള്ളത്.

ആകെ മരണം 1,20,510 ആയി. പത്തര ലക്ഷം സാമ്ബിളുകള്‍ ഇന്നലെ പരിശോധിച്ചു.അതേസമയം പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍ .8790 കേസുകള്‍. തമിഴ്നാട്ടില്‍ 6738ഉം ഡല്‍ഹിയില്‍ 5,673ഉം കര്‍ണാടകയില്‍ 3,146 ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.നിലവിലെ രാജ്യത്തെ കോവിഡ് സാഹചര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.