കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗവിവരം സ്മൃതി ഇറാനി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.

It is rare for me to search for words while making an announcement; hence here’s me keeping it simple — I’ve tested positive for #COVID and would request those who came in contact with me to get themselves tested at the earliest 

— Smriti Z Irani (@smritiirani)

 

ബി.ജെ.പിയുടെ ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി ഇറാനി പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സുശീല്‍കുമാര്‍മോദി, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.