അബുദാബി: ആരോഗ്യ മന്ത്രാലയം ഒക്ടോബര്‍ 28 നു (ബുധന്‍) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 104,673 ടെസ്റ്റുകള്‍ നടത്തിയതില്‍ 1,400 പുതിയ കോവിഡ് കേസുകളും മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നു മാത്രം 2,189 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 12.7 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തി. 129, 024 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 124,647 പേര്‍ രോഗമുക്തി നേടി. 485 പേര്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചു. 3892 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.