കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​വി​ഡ് അധികരിക്കുന്നു . ഇ​ന്ന് 594 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 590 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കത്തിലൂടെയാണ് ​രോ​ഗം ബാ​ധി​ച്ച​ത്.രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 290 പു​രു​ഷ​ന്‍​മാ​രും 224 സ്ത്രീ​ക​ളും 80 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 83 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാല് പേര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും എത്തിയവരാണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോ​ട്ട​യം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് 41 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ 40 പേ​ര്‍‌​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചു.1020 പേ​ര്‍ രോ​ഗമുക്തരായി. ഇ​തു​വ​രെ ആ​കെ 22326 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 15327 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.നി​ല​വി​ല്‍ 6964 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്