ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നവംബര്‍ 30 വരെ നീട്ടി. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വന്ദേ ഭാരത് മിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സര്‍വ്വീസുകള്‍ നിലവില്‍ ഉള്ളത് പോലെ തന്നെ തുടരും.രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി ഉണ്ടാകില്ലെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കിയത്.